മനുഷ്യക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പൊലീസ് ആണ് തടഞ്ഞത്. ഇന്നലെയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്. ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. ഇൻഡോർ രൂപത അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. മനുഷ്യക്കടത്താണെന്ന് പറഞ്ഞ് റെയിൽവെ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് അറിഞ്ഞതെന്നും ഇതോടെ അവര്ക്ക് പോകാനുള്ള ട്രെയിനും പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നുവെന്നും ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.
മനുഷ്യക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പൊലീസ് ആണ് തടഞ്ഞത്
