വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാനായി തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്റെ ഗൃഹസന്ദർശനം. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്റെ നിര്‍ദേശം. അതിനായി പ്രത്യേക കണക്കെടുപ്പ് നടത്തി പോളിങ് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിലെത്തും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോർണർ യോഗങ്ങളിൽ പങ്കെടുക്കും. അതോടൊപ്പം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ മണ്ഡലം കൺവെൻഷനുകൾ തുടരുകയാണ്. മാനന്തവാടിയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് ഏറനാട് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ 21 ഇടങ്ങളിൽ പര്യടനം നടത്തും.യനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാനായി തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്റെ ഗൃഹസന്ദർശനം. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്റെ നിര്‍ദേശം. അതിനായി പ്രത്യേക കണക്കെടുപ്പ് നടത്തി പോളിങ് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിലെത്തും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോർണർ യോഗങ്ങളിൽ പങ്കെടുക്കും. അതോടൊപ്പം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ മണ്ഡലം കൺവെൻഷനുകൾ തുടരുകയാണ്. മാനന്തവാടിയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് ഏറനാട് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ 21 ഇടങ്ങളിൽ പര്യടനം നടത്തും.
വയനാട്ടിൽ രാജ്മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്റെ ഗൃഹസന്ദർശനം
