സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് . കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ, സംസ്ഥാന കോണ്‍ഗ്രസിൽ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു.മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്റെ ലേഖനവിവാദം, തുടങ്ങിയ വിവാദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്റെ പരാതി. അടി അടിവച്ച് യുഡിഎഫിന്റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് ലീഗ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്.
സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ്
