മഹാകുംഭമേള കോളിഫോം ബാക്ടീരിയ വിവാദത്തിൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. പ്രയാഗ്രാജിലെ സംഗമത്തിൽ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോർട്ട് ട്രൈബ്യൂണലിന് സമർപ്പിച്ചതിനെ തുടർന്നാണ് വിമർശനമുന്നയിച്ചത്. യുപിപിസിബി റിപ്പോർട്ടിനായി എടുത്ത സാമ്പിളുകൾ ജനുവരി 12 മുതലുള്ളതാണെന്ന് എൻജിടി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമയം പാഴാക്കാനാണോ ഇത്രയും വലിയ ഒരു രേഖ സമർപ്പിച്ചത്തെന്ന് ഹരിത ട്രൈബ്യൂണൽ ചോദിച്ചു.അടുത്തിടെ ശേഖരിച്ച ജലസാമ്പിളുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഒരു ആഴ്ചയ്ക്കുള്ളിൽ നടപടിയെടുത്ത റിപ്പോർട്ടിനൊപ്പം അവ സമർപ്പിക്കുമെന്നും യുപിപിസിബിയെ പ്രതിനിധീകരിക്കുന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ട്രൈബ്യൂണലിനെ അറിയിച്ചു.
മഹാകുംഭമേള കോളിഫോം ബാക്ടീരിയ വിവാദത്തിൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ
