വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാനത്ത് തദ്ദേശ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ ആലോചിച്ച് സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപെടുന്ന സംരഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം. എലപ്പുള്ളിയിലെ മദ്യ നിർമ്മാണത്തിനുവേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്കുവേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിൻെറ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശകളാണ് അംഗീകരിച്ചത്.ആളുകള്‍ താമസിക്കുന്ന വീടുകളിൽ 50 ശതമാനവും സംഭരപ്രവർത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഒരു സംരംഭത്തിന് ഒരിക്കൽ ലൈസൻസ് വാങ്ങിയാൽ ഇത് കൈമാറ്റാം ചെയ്യാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി.
വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാനത്ത് തദ്ദേശ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ ആലോചിച്ച് സർക്കാർ
