ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ ലൈംഗികാതിക്രമ കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. അതോടൊപ്പം പരാതി നല്‍കിയതിന് അഡ്വ. ബിഎ ആളൂരില്‍നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.
അഡ്വ.ബി.എ ആളൂരിന്റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
