വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. തങ്ങൾ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്ന് നേതാക്കൾ കോടതിയിൽ പറഞ്ഞു. അതോടൊപ്പം എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
