കാഫിർ വിഷയവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ഹൈബി ഈഡന്. കെ എസ് യു കാലം മുതൽ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിലെന്നും എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാമെന്നും വർഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശൈലജയ്ക്ക് കഴിയില്ലെന്നും ഹൈബി ഈഡന് പറയുന്നു. എന്നാൽ കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്ന് കൈ ശൈലജ വ്യക്തമാക്കി. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ലെന്നും, കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും ശൈലജ കുട്ടിച്ചേർത്തു.
കാഫിർ വിഷയവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ഹൈബി ഈഡന്
