സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുo മാറ്റി. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പിയെ അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയാണ് പുതിയ കണ്ണൂർ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. ആലപ്പുഴ എസ് പിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മീഷണറായി. ഉരുള്‍പൊട്ടലിൽ രക്ഷാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി.
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം
