യു എ ഇ യിൽ അല്‍ ഐന്‍, അല്‍ വത്ബ മേഖല, അബുദാബിയിലെ ബനി യാസ് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. കൂടാതെ വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോളിങ് ആവശ്യപ്പെട്ടു. സ്കൂളുകളില്‍ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചിട്ടുണ്ട്.
യുഎഇയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും
