ഗുജുറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് 84 സീറ്റിലേക്കാണ് . മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്ലോഡിയയിൽ നിന്ന് മത്സരിക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജാംനഗർ നോർത്തിൽ നിന്ന് മത്സരിക്കും. തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ തൊഴിൽവകുപ്പ് മന്ത്രി ബ്രിജേഷ് മെർജയ്ക്ക് ഇത്തവണ സീറ്റില്ല. ഹാർദ്ദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്വൻ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നൽകി. വിജയ് രൂപാണി ( മുൻ മുഖ്യമന്ത്രി) നിതിൻ പട്ടേൽ (മുൻ ഉപമുഖ്യമന്ത്രി)എന്നീ പ്രമുഖര്‍ക്ക് സീററ് കിട്ടിയില്ല.
ഗുജുറാത്ത് നിയമസഭ; ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.
