റെസ്റ്റോറന്റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ് എന്ന പേരിൽ 41 റെസ്റ്റോറന്റുകളിൽ പരിശോധന നടത്തി. കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്. സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തിയും, വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്.
ഓപ്പറേഷൻ ഹണി ഡ്യൂക്സില് കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി
