2025 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്വര്‍ണ വായ്പകള്‍ 2.94 ലക്ഷം കോടി രൂപയിലെത്തി. 2024 ജൂലൈയില്‍ 1.32 ലക്ഷം കോടി മാത്രമായിരുന്നു ഇത്. അതായത് 122 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ വായ്പകള്‍ തകര്‍ത്തു മുന്നേറിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിലെ ഒരു ലക്ഷം കോടി രൂപയില്‍ നിന്ന് 103 ശതമാനം ഉയര്‍ന്ന് 2.1 ലക്ഷം കോടി രൂപയായി. അതായത് 103 ശതമാനം വര്‍ധന. വ്യക്തിഗത വായ്പകളില്‍ 8 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളില്‍ 6 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച എന്നിരിക്കെയാണിത്. സ്വര്‍ണ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കൂടുതല്‍ ആളുകളെ സ്വര്‍ണ വായ്പകളിലേക്ക് ആകര്‍ഷിച്ചത്. കേരളത്തിലെ കാര്യമെടുത്താല്‍ 2025 ല്‍ ഇതു വരെ 44 ശതമാനം വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. 2024 ഡിസംബര്‍ 31 ന് പവന് 56,880 രൂപയായിരുന്നത് സെപ്റ്റംബര്‍ 16ന് 82,080 രൂപയിലെത്തി. അതേസമയം, സ്വര്‍ണ വായ്പകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത് മൈക്രോഫിനാന്‍സ് വായ്പകളില്‍ 16.5 ശതമാനം വരെ ഇടിവുണ്ടാക്കി.
സ്വര്‍ണ വായ്പകള്‍ 2.94 ലക്ഷം കോടി രൂപയിലെത്തി
