ഓണ്‍റോഡ് നാലുകോടി രൂപയില്‍ അധികം വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ് വീല്‍ ബെയിസ് സ്വന്തമാക്കി ഏഷ്യയിലെ ഏറ്റവും വലിയ ധനികന് ഗൗതം അദാനി. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവിയുടെ ഡീസല്‍ പതിപ്പാണ് ഗൗതം അദാനി സ്വന്തമാക്കിയത്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയിലുളളത്. 346 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്ജിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്സ്മിഷന്. ഇതു കൂടാതെ ബിഎംഡബ്ല്യു 7 സീരിസ്, ടൊയോട്ട വെല്‍ഫയര്‍, ഔഡി ക്യൂ 7, ഫെരാരി കാലിഫോര്‍ണിയ, റോള്‍സ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ വാഹനങ്ങളും അദാനിയുടെ ഗാരിജിലുണ്ട്.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ഗൗതം അദാനി
