സൈബര്‍ ആഭിചാരവും പ്രണയവും ഭ്രമാത്മകലോകവുമെല്ലാം ചേര്‍ന്ന് നിഗൂഢതയുടെ വലക്കണ്ണികള്‍ നെയ്യുന്ന തിങ്കളാഴ്ചകളിലെ ആകാശം ഉള്‍പ്പെടെ ദൈവത്തിന്റെ കൈ, ഒഴിവുകാലം, ഉയരങ്ങളില്‍, ഒട്ടകം, മടക്കം, ചന്തുമൂപ്പന്‍… തുടങ്ങി യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ത്ത് സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന പന്ത്രണ്ടു കഥകള്‍. ‘തിങ്കളാഴ്ചകളിലെ ആകാശം’. എഴുത്തച്ഛന് പുരസ്കാരം ലഭിച്ച സേതുവിന്റെ പ്രശസ്തമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. മാതൃഭൂമി ബുക്സ്. വില 149 രൂപ.
സേതുവിന്റെ ‘തിങ്കളാഴ്ചകളിലെ ആകാശം’
