രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വർഷത്തേക്ക് പാക് കോടതി തടവുശിക്ഷ വിധിച്ചു. 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം.
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 10 വർഷം തടവ്
