രാജ് ഭവനിലെ മുന്നിലെ ഗേറ്റിൻെറ സുരക്ഷ പൊലീസിനും ഉളളിൽ സിആർപിഎഫിനുമായിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്റെ പൈലറ്റ് വാഹനവും, ലോക്കൽ പൊലീസിൻെറ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്. ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പൊലീസിൻെറ ചുമതലയാണ്. പൊലീസും സിആർപിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഗവർണറുടെ സുരക്ഷ ചുമതല സിആർപിഎഫിന്
