ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം ഉണ്ടെന്ന വി എസ് സുനിൽ കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ആരോപണം ഉയർത്തുന്നതിന് മുൻപ് സ്വന്തം പാർട്ടി വോട്ടിൽ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാർ പ്രതികരിച്ചു. സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്തുകൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് സുനിൽകുമാർ വിശദീകരിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു. ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ ആരാണ് കൃത്രിമം കാട്ടിയതെന്നല്ലേ പറയേണ്ടതെന്നും സ്വന്തം വാർഡിലും പഞ്ചായത്തിലും പോലും എൽഡിഎഫ് അണികൾ താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നത് ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
വി എസ് സുനിൽ കുമാറിന് മറുപടിയുമായി ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ
