ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തീയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആൻ്റോ അഗസ്റ്റിൻ. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും ആൻ്റോ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്, അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്. അതിൻ്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണെന്നും എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ് അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ് അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്ന് റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി
