ദില്ലി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 ആം ആദ്മി പാർട്ടി കൗൺസിലർമാർ രാജിവെച്ചു. എഎപി നേതാവ് മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ദില്ലി മുനിസിപ്പല്‍ കോര്പ്പറേഷന്(എംസിഡി) എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ഗോയൽ അറിയിച്ചു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി യില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പാർട്ടി വിട്ടവരിൽ ഏറെയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദർശ് നഗറിൽ മത്സരിച്ച് തോറ്റ നേതാവാണ് മുകേഷ് ഗോയൽ.
ദില്ലി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു
