വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ് അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ട് എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി നിര്‍മിച്ച റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കണമെങ്കില്‍ പ്രത്യേകം നിയമനിര്‍മാണം ആവശ്യമാണ് അതിന് ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനമാവൂ.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായില്ലെന്ന് ധനമന്ത്രി
