കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് അടുത്ത ബജറ്റ് സമ്മേളനത്തിന് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത ബജറ്റ് സമ്മേളനത്തിന് വടക്കൻ പ്രദേശത്തുള്ള എംഎൽഎമാർക്ക് 6 വരി ദേശീയ പാതയിലൂടെ വരാൻ കഴിയുമെന്ന് ധനമന്ത്രി
