സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ധനകാര്യ മന്ത്രിയായതുകൊണ്ട് തന്‍റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കാണുന്നതെന്ന ചോദ്യത്തോടെയാണ് കെഎൻ ബാലഗോപാൽ മറുപടി തുടങ്ങിയത്. നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്‍റ് ഞങ്ങൾ നടത്തുന്നുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. എന്നാൽ ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്നും സപ്ലൈയ്കോയും മെഡിക്കൽ സർവീസസ് കോർപറേഷനും പ്രതിസന്ധിയിലാണെന്നും വിഡി സതീശൻ പറഞ്ഞു. ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യ കുടിശികയായി നൽകാനുള്ളത് ഒരു ലക്ഷം കോടിയാണ്. ചെക്കു മാറാൻ പോലും കഴിയാതിരിക്കുന്നതിന് അർത്ഥം പ്രതിസന്ധി ഇല്ലെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി
