നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റില് ചേര്ക്കാവുന്നതാണ്. ഉലുവയില് ഗ്യാലക്ട്രോണ് എന്ന ലയിക്കുന്ന നാരുകള് അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലില് എത്തുമ്പോള് ജെല് പോലെയാകുകയും ഭക്ഷണത്തില് നിന്നുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും രക്തത്തിലേക്കുള്ള ആ?ഗിരണം കുറയ്ക്കാന് സഹായിക്കുന്നു. മാത്രമല്ല, അതില് അടങ്ങിയ ഹൈഡ്രോക്സി ഐസൊലേഷന് എന്ന അമിനോ ആസിഡ് പാന്ക്രിയാസില് നിന്ന് കൂടുതല് ഇന്സുലിന് ഉത്പാദിപ്പിക്കാന് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതില് കുറയ്ക്കാന് സഹായിക്കുമെന്ന് ആരോ?ഗ്യവിദ?ഗ്ധര് പറയുന്നു. ഒരു ദിവസം 15 ഗ്രാം മുതല് 30 ഗ്രാം വരെ ഉലുവ ഡയറ്റില് ഉള്പ്പെടുത്താം. ഉലുവ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും, എന്നാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നതില് എത്രത്തോളം ഫലപ്രദമാണെന്നതില് വിശദമായ പഠനം ആവശ്യമാണ്. മരുന്നുകള്ക്കോ മറ്റ് പ്രമേഹ നിയന്ത്രണ മാര്ഗങ്ങള്ക്കോ പകരമാകാന് ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഉലുവ ദിവസവും ഡയറ്റില് ചേര്ക്കാം
