വിദ്യാർത്ഥികളുമായി സംവദിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചർച്ച ഇന്ന് ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കും. 11 മണി മുതൽ പരിപാടി തൽസമയം കാണാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3000 വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. 2018 ൽ തുടങ്ങിയ പരീക്ഷാ പേ ചർച്ചയിൽ ഇത്തവണ 2 കേടിയിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷാ പേ ചർച്ച ഇന്ന്
