സാധാരണക്കാരന് കാര്യങ്ങൾ നേടാൻ കൈമടക്ക് കൊടുക്കേണ്ട സാഹചര്യമെന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജിർണ്ണിച്ചു എന്ന് തെളിയിക്കുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളം പൂർണ്ണമായും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്ന് പറയേണ്ട അവസ്ഥ എത്ര പരിതാപകരമാണെന്നും. ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളെ കവച്ച് വെയ്ക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ അഴിമതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് രമേശ് ചെന്നിത്തല
