കുട്ടിയുടെ വീട്ടിൽ പ്രതി എത്തിയത് മോഷണത്തിനായിരുന്നുവെന്നും, ഇതിനിടയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ് പി അറിയിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ
