ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടിക്കർഷകരായ ജോർജു കുട്ടിയുടെയും മാത്യുവിന്റെയും പശുക്കൾ ചത്തുപോയിരുന്നു. പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. ഇതേ തുടന്ന് സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ നടൻ ജയറാം പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണം കുട്ടി കര്‍ഷകര്‍ക്ക് നല്കി.
കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ
