ആരിഫ് മുഹമ്മദ് ഖാന് നടത്തിയ കോമാളി വേഷം മുന്‍ ഗവര്‍ണര്‍ പി. സദാശിവം കെട്ടിയിട്ടില്ലെന്നും, വിഡ്ഢി വേഷങ്ങള്‍ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവര്‍ണര്‍ക്ക് വിശ്വാസ്യതയില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്. കേന്ദ്ര ഗവണ്മെന്റിന്റെ ഏജന്റിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചു വെക്കുന്നു. ബില്ലിന് മേല്‍ അടയിരിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.
ഗവർണർക്കെതിരെ വിമർശനവുമായി പി ജയരാജൻ
