jpg 20240212 093213 0000

ഖത്തറിൽ തടവിലായിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം എട്ട് മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. നാവികസേനയിൽ റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റൻമാരായ നവ്‌തേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ് സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ എന്നിവരെയാണ് മോചിപ്പിച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ചാരവൃത്തി ആരോപിച്ച് ഇവരെ തടവിലാക്കിയത്. 2023 ഒക്ടോബര്‍ 26ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീടത് തടവ് ശിക്ഷയാക്കിയിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *