ഇഡി സമൻസിനെതിരായ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ളതായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്ബിയാണെന്ന് തോമസ് ഐസക് വ്യക്തമാക്കി.വിധിപകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്തുമെന്ന് തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്നായിരുന്നു ഇഡിയോട് കോടതി നിർദേശിച്ചത്. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.
ഇഡി സമൻസിനെതിരായ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്
