കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ പ്രതികരണവുമായി തൃക്കാക്കരയിലെ മുൻ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേയെന്ന കെ മുരളീധരന്റെ പരിഹാസത്തിനെ ശക്തമായ ഭാഷയിലാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ ജോ ജോസഫ് മറുപടി നൽകുന്നത്. താൻ ഒരു തവണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മുരളീധരൻ അക്ഷരാർത്ഥത്തിൽ തോറ്റത് 7 തവണയാണ് എന്നാണ് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും മുരളീധരൻ മത്സരിച്ച് പരാജയപ്പെട്ടതിന്റെ കണക്കുകളും ഡോ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നുണ്ട്.
കെ മുരളീധരനെതിരെ പ്രതികരണവുമായി ഡോ ജോ ജോസഫ്
