തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കൽ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നും ഡോ ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിൽ ഇന്നലെ വൈകുന്നേരമാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങിയത്. നാല് പേരാണ് സമിതിയിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ
