ഇറാനെതിരായ യുദ്ധത്തിന് ചെലവ് കൂടിയതോടെ യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ യുഎസ് കോൺഗ്രസിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനയാണിത്. ട്രംപ് ഭരണകൂടം വിഭാവനം ചെയ്ത ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നാവിക കപ്പലുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കാനും ഗോൾഡൻ ഫ്ലീറ്റ് എന്ന പേരിൽ അടുത്ത തലമുറ കപ്പലുകൾക്കായി 65.8 ബില്യൺ ഡോളർ ചെലവഴിക്കാനും നിർദ്ദേശമുണ്ട്.
യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ്
