ഗാര്‍ഹിക സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ചു. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവിന്റേയും പിന്നാലെയാണ് ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി
