7 25

പടികയറുമ്പോള്‍ നെഞ്ചില്‍ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പടികള്‍ കയറുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എന്നാല്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്. ഹൃദയത്തിലേക്കുള്ള ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അവ ചുരുങ്ങുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താത്ത സാഹചര്യം ഉണ്ടാവുകയും വരുന്നു. ഇതുമൂലം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവ ഉണ്ടാകാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തഭനം അഥവാ ഹാര്‍ട്ട് ഫെയ്‌ലിയര്‍. പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടല്‍, കാലുകളില്‍ വീക്കം, രാത്രി കിടക്കുമ്പോള്‍ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. സമ്മര്‍ദത്തെ തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമോ ആകുമ്പോള്‍ ശരീരത്തില്‍ രക്തയോട്ടം കുറയാം. ഇതും ശ്വാസതടസത്തിലേക്ക് നയിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമാണ്. ഹൃദയം കാക്കാന്‍ ദിവസവും 30 മിനിറ്റ് നടക്കാം. രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *