‘വാതില്‍ തുറക്കൂ മാലാഖേ വെളുത്തു മിന്നും മാലാഖേ പാലടയേക്കാം പാലു തരാം വാതില്‍ തുറക്കൂ മാലാഖേ…” ഇതു കേട്ട് കൊച്ചുമാലാഖ സന്തോഷത്തോടെ വാതില്‍ തുറന്നു. ചന്ദനപ്പാവുണ്ണി കൊച്ചുമാലാഖയ്ക്ക് വയറുനിറയെ പാലും പാലടയും കൊടുത്തു. ചന്ദനപ്പാവുണ്ണി വരുന്നതും പാട്ടുപാടി കൊച്ചുമാലാഖയെ വിളിക്കുന്നതും പാലും പാലടയും കൊടുത്തു സന്തോഷിപ്പിക്കുന്നതും കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി കാണുന്നുണ്ടായിരുന്നു. ചന്ദനപ്പാവുണ്ണി പോയപ്പോള്‍ തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി പമ്മിപ്പമ്മി കൊച്ചുമാലാഖയുടെ പൂങ്കുടിലിനടുത്തേക്കു യാത്രയായി. കുട്ടികളെ രസിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടി ക്കഥകളുടെ സമാഹാരം. ‘ചന്ദനപ്പാവ’. സിപ്പി പള്ളിപ്പുറം. എന്‍ബിഎസ്. വില 90 രൂപ.
