ദിലീപിന്റെ പുതിയ ചിത്രം ‘ഡി152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗന്‍ ഷാജി കൈലാസാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ എത്തിക്കും. ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി.
