പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ വനം മന്ത്രിയ്ക്കെതിരെ രോഷപ്രകടനം. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകളും ,കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പ്രതികരിച്ചു. മന്ത്രിമാരായ കെ രാജനും എകെ ശശീന്ദ്രനും പി രാജീവുമടങ്ങുന്ന സംഘത്തിനെതിരെയാണ് നാട്ടുകാരും കുടുംബക്കാരും രംഗത്തുവന്നത്.വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വോട്ട് മാത്രം കണ്ടാൽ പോരാ. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ആനയെ ഇത്രയും ദിവസമായിട്ടും വെടിവെച്ചില്ല. ഇതുവരെ സമാധാനിപ്പിക്കാൻ പോലും ആരും വന്നില്ലല്ലോ എന്നും കുടുംബം ചോദിച്ചു. ഇനി ഒരാൾക്കും തന്റെ ഗതി വരരുത് അജീഷിന്റെ അച്ഛൻ പറഞ്ഞു.
പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ വനം മന്ത്രിയ്ക്കെതിരെ രോഷപ്രകടനം
