ജമ്മു കശ്മീരില്‍ 32000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജമ്മുവില്‍ നിർമാണം പൂർത്തിയായ എയിംസ്, ഐ.ഐ.എം, ഐ.ഐ.ടി ക്യാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീരില്‍ സർക്കാര്‍ ഉദ്യോഗസ്ഥരായി നിയമനം കിട്ടിയ 1500 പേര്‍ക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് പ്രധാന മന്ത്രി അവകാശപ്പെട്ടു . ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചു, ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണ്. റെയിൽ റോഡ് ഗതാഗത്തിൽ വലിയ പദ്ധതികൾ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ 32000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
