ദില്ലി നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 70 അംഗങ്ങളുള്ള ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാർട്ടിക്ക് 62 എംഎല്‍എമാരുള്ളതിൽ 52 എംഎൽഎമാരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തു. പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എക്കും 25 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന് ഇന്നലെ നിയമസഭയിൽ കെജ്രിവാൾ ആരോപിച്ചിരുന്നു. അതോടൊപ്പം മദ്യനയ കേസുമായി ബന്ധപ്പെട്ട് ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സമയം നീട്ടി നൽകണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി
