ഇന്നു മുതല് വ്യാഴാഴ്ച വരെയാണ് ലോക്സഭയില് ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച്ച സഭയില് സംസാരിക്കും.മണിപ്പൂര് വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. 12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നതെങ്കിൽ ഒരു മണിക്കൂർ 15 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്ക് ലഭിക്കും. കോണ്ഗ്രസില് നിന്ന് രാഹുല്ഗാന്ധിയാണ് ആദ്യം പാർലമെന്റില് സംസാരിക്കുന്നത്.
അവിശ്വാസപ്രമേയത്തില് ഇന്ന് പാർലമെൻറില് ചർച്ച
