സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡാന്‍സ് പാര്‍ട്ടി’ ഡിസംബര്‍ 1ന് തീയ്യേറ്ററുകളിലെത്തും. കേരളത്തിലുടനീളം നൂറ്റിയമ്പതോളം തീയ്യേറ്ററുകളിലാണ് ചിത്രം റീലീസ് ചെയ്യുക. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന്, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ഡാന്‍സ് പാര്‍ട്ടി നിര്‍മിക്കുന്നത്. അമേരിക്കന്‍ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാന്‍സ് ടീമും അതിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേര്‍ന്നതാണ് ചിത്രം. ഒരു ഫാമിലി ഫണ്‍ എന്റര്ടെയ്നര് മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബാഗ്ലൂര് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിലെ റീലസ് ചെയ്ത രണ്ട് ഗാനങ്ങള്‍ക്കും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്കിയ ആറ് ഗാനങ്ങളാണ് ഡാന്സ്പാര്ട്ടിയിലെ മറ്റൊരു പ്രത്യേകത. സാജു നവോദയ, പ്രീതി രാജേന്ദ്രന്, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
‘ഡാന്‍സ് പാര്‍ട്ടി’ ഡിസംബര്‍ 1ന് തിയേറ്ററിലെത്തും
