കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഈശ്വർ ഖണ്ഡ്രെ, എം. മതിവേന്ദൻ എന്നിവരുടെ യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണമായിരിക്കും ചർച്ചയുടെ പ്രധാന ഉള്ളടക്കം. ബേലൂർ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങി കൃഷിനാശം ഉണ്ടാക്കുന്നത് പതിവായ സാഹചര്യത്തിലാണ് യോഗം.
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ
