ആലുവ എംഎല്‍എ അൻവര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടിയ ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളായ മുനീറും ഹസീനയും ഒളിവിൽ കഴിയുന്നത് അൻവർ സാദത്ത് എംഎൽഎയുടെ സംരക്ഷണയിലാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. അതേസമയം എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച് ശരിയല്ലെന്നും. എംഎൽഎ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.
ആലുവ എംഎല്‍എ അൻവര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി
