നടനും എം എൽ എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമര്‍ശനം. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.മുകേഷിനെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാൽനിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. അതോടൊപ്പം ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് സ്വയം ഒഴിയാനാണ് സാധ്യത.
സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷിനെതിനെ രൂക്ഷ വിമർശനം
