സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യുവമോർച്ചക്കും ഡിവൈഎഫ്ഐക്കും ഒരേ ഭാഷയാണ്. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ ആശങ്കപ്പെടുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സംഘടന പരിശോധിക്കും.സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ പരിശോധിക്കും, പരിഹരിക്കും. ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
