യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി.സംഭവത്തിൽ ബസിലുണ്ടായിരുന്നവർ കണ്ടക്ടർക്കെതിരെ പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂർ പൊലീസ് കണ്ടക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി
