കളമശേരി സ്ഫോടനം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ദ്രുവീകരണം നടത്താൻ ചില ശക്തികൾ ശ്രമിച്ചു. എന്നാൽ വർഗീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു. സർക്കാർ കൃത്യമായ ഇടപെടൽ നടത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചുവെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് ഇത്തരം ആള്‍ക്കാരുടെ ഉള്ളിലിരുപ്പെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി സ്ഫോടനം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
