പിഎം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ലെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഘടകങ്ങളിലൊന്നാണ് പിഎം ശ്രീ പദ്ധതി. മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പിഎം ശ്രീയിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം. പദ്ധതിയിൽ ചേരാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്ക് പറഞ്ഞു വാങ്ങണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രത്തിന്റെ മുഖപ്രസംഗം
